???????????? ?????????????????? ????????? ????????? ????????????

ഈന്തപ്പനയിലെ പുഴുശല്യത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തി

മനാമ: ഈന്തപ്പനകളിലെ പുഴു, പ്രാണി ശല്യത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിയതായി പൊതുമരാമത്ത്-മുനിസിപ്പ ല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക-^സമുദ്ര സമ്പദ് വിഭാഗം ഡയറക്ടര്‍ ഹുസൈന്‍ അ​െല്ലെഥ് അറിയിച്ചു. ഇതിനായി 80 തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും 30,000 ഈന്തപ്പനകള്‍ പരിശോധിക്കുകയും ചെയ്തു.


കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 0.3 ശതമാനം ഈന്തപ്പനകള്‍ക്ക് പുഴുശല്യമുണ്ടെന്ന് കണ്ടെത്തി. 74 പനകള്‍ക്ക് ചികില്‍സ നടത്തുകയും 24 എണ്ണം പിഴുതു മാറ്റുകയും ചെയ്തു. സര്‍ക്കാര്‍ ആനുകൂല്യത്തോടെയാണ്​ ഈന്തപ്പനകളെ നശിപ്പിക്കുന്ന ചുവന്ന പുഴുക്കള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് വിജയകരമായി നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2018ല്‍ 1.6 ശതമാനം ഈന്തപ്പനകള്‍ക്ക് പുഴുശല്യം കണ്ടെത്തിയിരുന്നു. ഇതില്‍ 1.2 ശതമാനത്തിന് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനം നടത്തുകയും പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത 0.5 ശതമാനം പിഴുതു മാറ്റുകയുമായിരുന്നു. ഈന്തപ്പന കര്‍ഷകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതി​​െൻറ ഭാഗമായാണ് സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരിശീലനം സിദ്ധിച്ച തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പരിശോധനയും പ്രതി
രോധ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - manama-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.