മനാമ: സാർ തെരുവ് വികസന പദ്ധതിയുടെ 46 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മഴവെള്ളം ഒഴുകിപോകുന്നതിനുള്ള ച ാലുകളും ടാറിംങിെൻറ പ്രാരംഭ പ്രവർത്തനങ്ങളും നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 2,850,975ബി.ഡി മുതൽമുടക്കുള്ള പദ്ധതി ഇൗ വർഷാവസാനത്തോടെ പൂർത്തിയാകും. 3.895 കിലോമീറ്റർ തെരുവ് വികസിപ്പിക്കുകയും ഏഴ് മീറ്റർ വീതിയുള്ള ഇരുപാതകളും വികസിപ്പിക്കുന്നതാണ് പദ്ധതി. അഞ്ച് ട്രാഫിക് സിഗ്നലുകളുള്ള നിരവധി ജംഗ്ഷനുകളുടെ വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സ്ട്രീറ്റ് 35,സാർ റോഡ് ജംഗ്ഷനിെൻറ റോഡ് 1523, റോഡ് 2941,സ്ട്രീറ്റ് 45, റോഡ് 1725 എന്നിവ ഇതിലുൾപ്പെടുന്നുണ്ട്. ഇതിനൊപ്പം തെരുവിൽ 400 കാർപാർക്കിങ് സൗകര്യവും ഏർപ്പെടുത്തുന്നുണ്ടെന്ന് മുൻസിപാലിറ്റി, കാര്യ നഗരാസുത്രണ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.