ഇന്ത്യന്‍ സ്​കൂളിനു പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ എട്ട്​ ഐലന്‍ഡ്‌ ടോപ്പര്‍ സ്ഥാനങ്ങള്‍

മനാമ: സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്​കൂൾ ബഹ്‌റൈൻ മൊത്തം 12ല്‍ എട്ട്​ ഐലന്‍ഡ്‌ ടോപ്പർ സ്ഥാനങ്ങള്‍ നേടി. ബഹ്റൈനിലെ സി.ബി.എസ്​.ഇ സ്​കൂളുകളില്‍ നിന്ന്​ ഒന്നും രണ്ടും ഐലന്‍ഡ്‌ ടോപ്പർ അവാർഡുകളും സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളില്‍ നിന്നുള്ള രണ്ട് അവാർഡുകള്‍ വീതവും ഇന്ത്യന്‍ സ്​കൂള്‍ കരസ്ഥമാക്കി.

98 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ സ്​കൂള്‍ ടോപ്പറായ റീലു റെജിയാണ് ഐലന്‍ഡ്‌ ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. 97.8 ശതമാനം നേടിയ കെയൂർ ഗണേഷ് ചൗധരിക്ക് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ബഹ്റൈനിൽ സയൻസ് സ്ട്രീമിലെ ടോപ്പർ കൂടിയാണ് റീലു റെജി. കെയൂർ ഗണേഷ് ചൗധരി രണ്ടാം സ്ഥാനത്തെത്തി. ദേശീയ തലത്തിലുള്ള ഈ നേട്ടങ്ങൾക്ക് പുറമേ കെമിസ്ട്രി (100), ബയോടെക്നോളജി (99) എന്നി വിഷയങ്ങളില്‍ റീലു റെജിയും ഫിസിക്​സ്​ (100), കമ്പ്യൂട്ടർ സയൻസ് (99) എന്നിവയിൽ കെയൂർ ഗണേഷും സ്​കൂളില്‍ സബ്​ജക്​ട്​ ടോപ്പര്‍മാരാണ്.

97.2 ശതമാനം മാർക്ക്​ നേടി കൊമേഴ്‌സ് സ്‌ട്രീമിൽ സ്​കൂളില്‍ ടോപ്പറായ നന്ദിനി രാജേഷ് നായര്‍ ബഹ്റൈനിൽ ഈ സ്ട്രീമില്‍ രണ്ടാമതെത്തി. 96.6 ശതമാനം നേടിയ ഷെറീൻ സൂസൻ സന്തോഷ് മൂന്നാം സ്ഥാനം നേടി. ദേശീയ തലത്തിലെ ഈ നേട്ടങ്ങൾക്ക് പുറമേ, സാമ്പത്തിക ശാസ്ത്രത്തിലും (100) ബിസിനസ് സ്റ്റഡീസിലും (98) സ്​കൂള്‍ ടോപ്പറാണ് നന്ദിനി.

97.2 ശതമാനം മാര്‍ക്കോടെ ഹ്യുമാനിറ്റീസ് സ്ട്രീമിൽ സ്​കൂളില്‍  ഒന്നാമതെത്തിയ അർച്ചിഷ മരിയോ ബഹ്റൈനില്‍ ഈ സ്ട്രീമിലെ രണ്ടാം സ്ഥാനം നേടി.  96.6 ശതമാനം നേടിയ അഞ്ജ്‌ന സുരേഷ് മൂന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസില്‍ ഇന്ത്യൻ സ്കൂളിൽ ആദ്യമായി ഇംഗ്ലീഷിൽ മുഴുവന്‍ മാര്‍ക്കും   നേടിയെന്ന അപൂർവ നേട്ടത്തിന്​ അർച്ചിഷ മരിയോ ഉടമയായി. സ്​കൂളിൽ ഹോം സയൻസ് (98), സോഷ്യോളജി (98) എന്നി വിഷയങ്ങളില്‍  ടോപ്പറാണ് അർച്ചിഷ.

Tags:    
News Summary - manama-indian-school-8-toppers-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.