മനാമ: മനാമ സൂഖിൽ അഗ്നിബാധയെതുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെ.എം.സി.സി ബഹ്റൈൻ ധനസഹായം നൽകി. തീനാളങ്ങൾ നക്കിത്തുടച്ച മനാമ സൂഖിൽ ഒന്നും അവശേഷിക്കാതെ കഷ്ടപ്പെടുകയാണ് കച്ചവടക്കാർ. ചെറിയ വരുമാനക്കാരാണ് ഭൂരിഭാഗവും. കടകൾ കത്തിയതിനെതുടർന്ന് ജോലിക്ക് പോകാനോ ബിസിനസ് നടത്താനോ കഴിയാതെ പത്ത് ദിവസത്തിലധികമായി റൂമുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും. ഇനി കടകൾ എപ്പോൾ തുറക്കുമെന്നറിയാതെ അനിശ്ചിതത്വത്തിലാണ്. നാട്ടിലെ ആശ്രിതർക്ക് കുടുംബ ചെലവിന് പണം അയക്കാനോ ഇവിടത്തെ ദൈനംദിന കാര്യങ്ങൾക്ക് തന്നെയും പ്രയാസപ്പെടുകയാണ്.
ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം എ.കെ.എം. അഷ്റഫ് എം.എൽ.എയുടെയും കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സൂഖ് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാന ഭാരവാഹികൾ, വിവിധ ജില്ല ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ദുരിതബാധിതരെ നേരിട്ടുകണ്ട് സംസാരിച്ചു. റൂമുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് ക്യാപിറ്റൽ ഗവണറേറ്റ് കെ.എം.സി.സി മുഖേന ഡ്രൈ ഫുഡ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.