മനാമ: കാപിറ്റല്‍ ഗവര്‍ണറേറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് മനാമ സംരംഭക ത്വ വാരാചരണത്തിന് മികച്ച തുടക്കമായി. 5000 സ്വയംസംരംഭകരെ ലക്ഷ്യമിട്ട് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 വിദഗ്ധർ നേതൃത്വം നൽകുന്ന 15 ശിൽപശാലകളാണ് പരിപാടിയുടെ സവിശേഷത. യുവസംരംഭകെരയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ഗവൺമെൻറിെൻറ നടപടിയുടെ ഭാഗമായാണ് മനാമ സംരംഭകത്വ വാരമെന്ന് ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്ത് ഡെപ്യൂട്ടി ക്യാപിറ്റൽ ഗവർണർ ഹസ്സൻ അബ്ദുല്ല അൽ മദാനി പറഞ്ഞു.
ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുകയും രാജ്യത്തിെൻറ വളർച്ചയെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ വികസിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള വിപണികളിലെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനുമായി ഒരു കൗൺസിൽ രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉത്തരവിനെ ഡെപ്യൂട്ടി ക്യാപിറ്റൽ ഗവർണർ എടുത്തുപറയുകയും ചെയ്തു. കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാൻ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലിൽ ‘തംകീന്‍’തൊഴില്‍ ഫണ്ടുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത്.
ഇ.ബി.ഡബ്ല്യു 2020, ബറ്റല്‍കോ എന്നിവയും മനാമ സംരംഭകത്വ വാരാചരണവുമായി സഹകരിക്കുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി വിജയകരമായ രൂപത്തിൽ നടത്താൻ കഴിഞ്ഞതിനാലാണ് ഇത്തവണ വിപുലമായി വാരാചരണം നടത്തുന്നതെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നു.
ആധുനിക സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്ത് പരിചയം സിദ്ധിച്ചവരുടെ നിര്‍ദേശങ്ങൾ ലഭിക്കുക വഴി പരിപാടിയിൽ സംബന്ധിക്കുന്ന സംരംഭകര്‍ക്ക് വിജയ ലക്ഷ്യം എളുപ്പമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.