മനാമ: ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2023-24 പ്രവർത്തനോദ്ഘാടനം മാർത്തോമ്മാ കോംപ്ലക്സിൽ നടന്നു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ഡേവിഡ് വർഗീസ് ടൈറ്റസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ, മെറിൻ ഷാജി പ്രാർഥന നിർവഹിച്ചു. സഖ്യം സെക്രട്ടറി ജോബി എം. ജോൺസൺ സ്വാഗതം ആശംസിച്ചു. അബൂദബി മാർത്തോമ്മാ ഇടവക സഹവികാരി റവ. അജിത് ഈപ്പൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡന്റുമായ റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക സെക്രട്ടറി ഷെറി മാത്യൂസ് എന്നിവർ സംസാരിച്ചു.
2023 - 2024 പ്രവർത്തന വർഷത്തെ ചിന്താവിഷയം റവ. അജിത് ഈപ്പൻ തോമസ് പ്രകാശനം ചെയ്തു. സഖ്യാംഗങ്ങൾ തീമിനെ ആസ്പദമാക്കി നൃത്തം അവതരിപ്പിച്ചു. കെവിൻ ജേക്കബ് വർഗീസ്, ഷാര സ്വിതിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സഖ്യം വൈസ് പ്രസിഡന്റ് സിജി ഫിലിപ് വാർഷിക പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. ജോയന്റ് സെക്രട്ടറി ഹന്ന റേച്ചൽ ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. ട്രഷറർ നിതീഷ് സക്കറിയ ഏബ്രഹാം സമാപനപ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.