മനാമ: മഹൽ അസോസിയേഷൻ ഓഫ് തൃശൂർ (മാറ്റ് ബഹ്റൈൻ) അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ടെസ്റ്റുകൾ, ഫ്രീ കൺസൽേട്ടഷൻ ഉൾപ്പെടെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സ്ത്രീകളും പുരുഷന്മാരുമടക്കം നൂറ്റമ്പതിൽപരം ആളുകൾ പങ്കെടുത്തു. കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ ഖാദർ ബോധവത്കരണം നടത്തി. മാർക്കറ്റിങ് എക്സിക്യൂട്ടിവ് സഫ്വാൻ സന്നിഹിതനായിരുന്നു. മാറ്റ് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം, ജനറൽ സെക്രട്ടറി അലി കേച്ചേരി, ക്യാമ്പ് ജോയന്റ് കൺവീനർ സലീം, അഷ്റഫ് ഇരിഞ്ഞാലക്കുട, സാദിഖ് തളിക്കുളം, ഷഹീൻ കേച്ചേരി എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് കൺവീനർ ആരിഫ് പോർക്കുളം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.