മനാമ: രാജ്യത്തെ മത്സ്യസമ്പത്തിന് ഹാനികരമായ നിയമലംഘനങ്ങൾ തടയുന്നതിന് സമുദ്ര നിയമങ്ങൾ കർശനമാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്ന് പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാർഷിക, സമുദ്ര വിഭവങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ഡോ. നബീൽ മുഹമ്മദ് അബു അൽ ഫത്തേഹ് പറഞ്ഞു. ബഹ്റൈെൻറ ഭക്ഷ്യ സുരക്ഷക്ക് നിർണായക ഘടകമായ മത്സ്യ ബന്ധന മേഖലക്ക് പ്രോൽസാഹനം നൽകാനുള്ള പദ്ധതികളും മന്ത്രാലയം നടപ്പാക്കുന്നുണ്ട്.
ബുദൈയ്യയിലെ ഒാഫിസിൽ പ്രഫഷനൽ ഫിഷർമെൻ അസോസിയേഷൻ പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാസിം അൽ ജീരാെൻറ നേതൃത്വത്തിലാണ് പ്രതിനിധി സംഘം കൂടിക്കാഴ്ചക്കെത്തിയത്.
രാജ്യത്തെ മത്സ്യബന്ധന മേഖലയെ പോഷിപ്പിക്കുന്നതിന് ഫിഷർമെൻ അസോസിയേഷനുമായി സഹകരിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും താൽപര്യമുണ്ടെന്ന് അബു അൽ ഫത്തേഹ് പറഞ്ഞു.
മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന ബഹ്റൈനികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ പ്രതിനിധി സംഘം സമർപ്പിച്ചു. നിർദേശങ്ങൾ നടപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.