കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ ഖലീഫ, ഡോ. രവി പിള്ള, ഡോ. വർഗീസ് കുര്യൻ, പി.വി.രാധാക്യഷ്​ണ പിള്ള, സാനി പോൾ,

സാം സാമുവൽ, കെ.എം.സി.സി ബഹ്​റൈൻ,  ബി.കെ.എസ്.എഫ്

മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

മനാമ: കോവിഡ് പ്രതിസന്ധികാലത്ത് ബഹ്​റൈനിൽ പ്രവാസികൾക്ക് തണലായി നിന്നവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. ബഹ്​റൈനിൽ ശ്രദ്ധേയമായ സേവനം കൈവരിച്ച വ്യക്തികളും സംഘടനകളുമാണ് പുരസ്​കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ചേർന്നാണ് കോവിഡ് കാലത്തെ ധൈര്യപൂർവം നേരിട്ട സംഘടനകൾക്കും വ്യക്തികൾക്കുമുള്ള പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചത്​.

കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ ഖലീഫക്കാണ് ആദ്യ പുരസ്​കാരം. വ്യവസായ പ്രമുഖരായ ഡോ. രവി പിള്ള, ഡോ. വർഗീസ് കുര്യൻ, ബഹ്​റൈൻ കേരളീയ സമാജം പ്രസിഡൻ്റ്​ പി.വി.രാധാക്യഷ്​ണ പിള്ള, സാനി പോൾ എന്നിവർക്കാണ് വ്യക്തിഗത പുരസ്​കാരങ്ങൾ. കോവിഡ് കാല സേവങ്ങൾക്കിടയിൽ രോഗബാധിതനായി വേർപിരിഞ്ഞ സാം സാമുവൽ അടൂരിന് മരണാനന്തര ബഹുമതിയായി പുരസ്​കാരം നൽകും. കെ.എം.സി.സി ബഹ്​റൈൻ, ബി.കെ.എസ്.എഫ് എന്നീ സംഘടനകളും പുരസ്​കാരത്തിനർഹരായി.

പ്രത്യേക പരാമർശത്തിനർഹമായ ആറു പേർക്കുള്ള പുരസ്​കാര പ്രഖ്യാപനം എഴുത്തുകാരൻ കെ.പി രാമനുണ്ണി നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഫസലുൽ ഹഖ്, ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, മജീദ് തണൽ എന്നിവരാണ് പ്രത്യേക പരാമർശത്തിനർഹരായത്. അവശ്യ മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടിയ പ്രവാസികൾക്ക് വേണ്ടി മെഡിക്കൽ കെയർ രംഗത്ത് മികച്ച സേവനം നൽകിയ മെഡ് ഹെൽപ്പ് കൂട്ടായ്‌മയും പ്രത്യേക പരാമർശത്തിനർഹമായി. തുടർ ദിവസങ്ങളിൽ ബഹ്​റൈനിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്​കാരങ്ങൾ സമ്മാനിക്കും.

പ്രത്യേക പരാമർശം: സുബൈർ കണ്ണൂർ, ഫസലുൽ ഹഖ്, ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, മജീദ് തണൽ,  മെഡ്​ഹെൽപ്​


 







Tags:    
News Summary - mediaone brave heart award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.