മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsമനാമ: കോവിഡ് പ്രതിസന്ധികാലത്ത് ബഹ്റൈനിൽ പ്രവാസികൾക്ക് തണലായി നിന്നവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഹ്റൈനിൽ ശ്രദ്ധേയമായ സേവനം കൈവരിച്ച വ്യക്തികളും സംഘടനകളുമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ചേർന്നാണ് കോവിഡ് കാലത്തെ ധൈര്യപൂർവം നേരിട്ട സംഘടനകൾക്കും വ്യക്തികൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആല്‍ ഖലീഫക്കാണ് ആദ്യ പുരസ്കാരം. വ്യവസായ പ്രമുഖരായ ഡോ. രവി പിള്ള, ഡോ. വർഗീസ് കുര്യൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി.രാധാക്യഷ്ണ പിള്ള, സാനി പോൾ എന്നിവർക്കാണ് വ്യക്തിഗത പുരസ്കാരങ്ങൾ. കോവിഡ് കാല സേവങ്ങൾക്കിടയിൽ രോഗബാധിതനായി വേർപിരിഞ്ഞ സാം സാമുവൽ അടൂരിന് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകും. കെ.എം.സി.സി ബഹ്റൈൻ, ബി.കെ.എസ്.എഫ് എന്നീ സംഘടനകളും പുരസ്കാരത്തിനർഹരായി.
പ്രത്യേക പരാമർശത്തിനർഹമായ ആറു പേർക്കുള്ള പുരസ്കാര പ്രഖ്യാപനം എഴുത്തുകാരൻ കെ.പി രാമനുണ്ണി നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഫസലുൽ ഹഖ്, ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, മജീദ് തണൽ എന്നിവരാണ് പ്രത്യേക പരാമർശത്തിനർഹരായത്. അവശ്യ മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടിയ പ്രവാസികൾക്ക് വേണ്ടി മെഡിക്കൽ കെയർ രംഗത്ത് മികച്ച സേവനം നൽകിയ മെഡ് ഹെൽപ്പ് കൂട്ടായ്‌മയും പ്രത്യേക പരാമർശത്തിനർഹമായി. തുടർ ദിവസങ്ങളിൽ ബഹ്റൈനിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.