മനാമ: ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായവുമായി റെഡ് ക്രസൻറ് വളൻറിയർമാരും രംഗത്ത്. ആരോഗ്യ പ്രവർത്തകർക്കൊപ്പമാണ് വളൻറിയർമാരുടെ സേവനം. 15 പേരെയാണ് ഇതിനായി ബഹ്റൈൻ റെഡ് ക്രസൻറ് സൊസൈറ്റി നിയോഗിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് കോവിഡ് ടെസ്റ്റിനുള്ള മാർഗ നിർദേശം നൽകുക, ആരോഗ്യപ്രവർത്തകർക്ക് സഹായം നൽകുക തുടങ്ങിയവയാണ് വളൻറിയർമാരുടെ ചുമതലകൾ.
കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച് ഇവർക്ക് മതിയായ പരിശീലനം നൽകിയിട്ടുണ്ടെന്ന് ബഹ്റൈൻ റെഡ് ക്രസൻറ് സെക്രട്ടറി ജനറൽ മുബാറക് അൽ ഹാദി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കൊപ്പം റെഡ് ക്രസൻറ് വളൻറിയർമാർ പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബഹ്റൈൻ എയർപോർട്ട് കമ്പനിയുമായി സഹകരിച്ചാണ് സന്നദ്ധ പ്രവർത്തകർ സേവനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.