മനാമ: ബഹ്റൈനിന്റെ സംഗീതവഴികളിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘മധുമയമായ് പാടാം’ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.ജി. ശ്രീകുമാറിന് ബഹ്റൈൻ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം. 18ന് വൈകുന്നേരം ഏഴിന് ടൂബ്ലി ഏഷ്യൻ സ്കൂളിലാണ് പരിപാടി. ആയിരക്കണക്കിന് ജനപ്രിയ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിൽ കുടിയേറിയ അനുഗ്രഹീത ഗായകൻ എം.ജി ശ്രീകുമാറിന്റെ സിനിമ സംഗീതജീവിതത്തിന് നാൽപതുവർഷങ്ങൾ പൂർത്തിയാകുന്ന വേളയിലാണ് ‘മധുമയമായ് പാടാം’ മെഗാസംഗീത പരിപാടിക്ക് ബഹ്റൈൻ വേദിയാകുന്നത്.
വിമാനത്താവളത്തിൽ എം.ജി ശ്രീകുമാറിനെയും പത്നിയെയും ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, റീജണൽ മാനേജർ ജലീൽ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിധു പ്രതാപ്, നിത്യ മാമ്മൻ, ലിബിൻ സക്കറിയ, അസ്‍ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തുടങ്ങി നിരവധി പ്രഗൽഭ ഗായകരാണ് മധുമയമായ് പാടാനെത്തുന്നത്. ഒപ്പം അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷും.
ഇനിയും ടിക്കറ്റെടുക്കാത്തവർക്ക് www.madhyamam.com/mgshow എന്ന വെബ്സൈറ്റിലൂടെയും വനേസ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് 34619565 എന്ന നമ്പരിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.