മനാമ: ബി.എം.സി സംഘടിപ്പിക്കുന്ന ശ്രാവണ മഹോത്സവം 2024ന്റെ ഭാഗമായി ജനപ്രിയ കലകളായ മിമിക്രി, മോണോ ആക്ട് മത്സരങ്ങൾ സെപ്റ്റംബർ ഏഴിന് ബഹ്റൈനിൽ നടക്കും. പ്രശസ്ത സിനിമ- സീരിയൽ താരം സൗമ്യ ഭാഗ്യൻ പിള്ള, നസീബ് കലാഭവൻ എന്നിവർ മുഖ്യാതിഥികളായും വിധികർത്താക്കളായും എത്തും. വിജയികളെ കാത്തിരിക്കുന്നത് ആകർഷണീയമായ സമ്മാനങ്ങളാണെന്ന് സംഘാടകർ അറിയിച്ചു. ഇതിനോടകം നിരവധി കലാകാരന്മാർ രജിസ്റ്റർ ചെയ്തതായും കൂടുതൽ കലാകാരന്മാരെയും കലാ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും പ്രോഗ്രാം കൺവീനർ അജി പി. ജോയ് പറഞ്ഞു.
ബി.എം.സി തുടക്കംകുറിച്ച വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നൽകുന്ന പദ്ധതിയുടെ ഭാഗമാകുവാനും ഈ പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നതായി ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം ചെയർമാൻ ഇ.വി. രാജീവൻ, ജനറൽ കൺവീനർ രാജേഷ് പെരുംങ്കുഴി, ജോ. കൺവീനർ റിജോയ് മാത്യു, കൺവീനർമാരായ അജി പി. ജോയ്, മഹേഷ് മോഹൻ, മോൻസി ബാബു എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39156283, 38905228, 38761716
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.