മനാമ: ബുസൈതീൻ തീരപ്രദേശവും േബ്ലാക്ക് 226ലെ പാർക്കും മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകും സംഘവും സന്ദർശിച്ചു.
മുഹറഖ് ഗവർണറേറ്റിലെ 229ാമത് േബ്ലാക്കിലെ അടിസ്ഥാനസൗകര്യ സൗകര്യങ്ങളും സംഘം വിലയിരുത്തി. റോഡ് വികസനം, മുനിസിപ്പൽ, സീവേജ് സംവിധാനം എന്നിവയും സന്ദർശിച്ചു. മന്ത്രിസഭ അംഗീകരിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ശരിയായ രൂപത്തിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായിരുന്നു സന്ദർശനം.
മന്ത്രിയോടൊപ്പം പാർലമെന്റ് അംഗം ഡോ. മുഹമ്മദ് അൽ ഹുസൈനി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അന്നആർ, മുനിസിപ്പൽ ഡയറക്ടർ ഇൻചാർജ് മുഹമ്മദ് സഅദ് അസ്സഹ്ലി, മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് യൂസുഫ് അൽ മഹ്മൂദ് തുടങ്ങിയവരടക്കമുള്ള ഉദ്യോഗസ്ഥരും മറ്റും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാൻ സർക്കാർ എപ്പോഴും കൂടെയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.