മനാമ: വാര്‍ത്തകളുടെ വിശ്വാസ്യത നഷ്ടമായ കാലത്താണ് ഇന്ന് സമൂഹമുള്ളതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മു ഹമ്മദ് അല്‍ റുമൈഹി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൈറോയില്‍ ചേര്‍ന്ന എട്ടാമത് അറബ് യുവജന മാധ്യമ ഫോറത്തില്‍ പങ്ക െടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത് ശരിയായ വാര്‍ത്തകള്‍ പോലും യഥാര്‍ത്ത ഉറവിടത്തില്‍ നിന്ന് ലഭിക്കുന്നത് വരെ വ്യാജ വാര്‍ത്തയായി കരുതേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
ദേശീയ ഐക്യത്തിനും സുരക്ഷയും നിലനിര്‍ത്തുന്നതിന് സാമൂഹിക ബോധവല്‍ക്കരണം അനിവാര്യമാണ്. ഇൻറര്നെറ്റിെൻറയും മൊബൈലിെൻറയും കടന്നുവരവ് വലിയ വിപ്ലവമാണ് ലോകത്ത് വരുത്തിയിട്ടുള്ളത്. അറബ് ലോകത്ത് അതിെൻറ എല്ലാ ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പ്രചരിപ്പിക്കപ്പെടുന്ന എല്ലാ വാര്‍ത്തകളും അവ ശരിയാണെന്ന് സ്ഥിരപ്പെടുത്തപ്പെടുന്നത് വരെ വ്യാജമാണെന്ന് കരുതേണ്ടി വരികയും ചെയ്തിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനം സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പ്രശ്നങ്ങളില്‍ പങ്കു ചേരുന്ന തരത്തിലാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ ശരിയായ മാധ്യമ പ്രവര്‍ത്തനം വഴി സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വഴിയൊരുക്കണം. രാജ്യങ്ങളുടെ സുരക്ഷക്കും ശാന്തിക്കും അനുഗുണമായ രൂപത്തില്‍ മുന്നോട്ടു പോകാന്‍ മാധ്യമങ്ങള്‍ കാര്യമായ പങ്ക് വഹിക്കാന്‍ സാധിക്കും. സമൂഹത്തിെൻറ ഐക്യം തകര്‍ക്കാനും ഛിദ്രതയും ഭിന്നതയും ഉണ്ടാക്കാനും ശ്രമിക്കുന്നവര്‍ മാധ്യമങ്ങളെ തെറ്റായ രൂപത്തില്‍ ഉപയോഗിക്കുന്നതും കരുതിയിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.