ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയേഷൻ വിമുക്തമെന്ന് ആരോഗ്യമന്ത്രി

മ​നാ​മ: ബ​ഹ്‌​റൈ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ റേ​ഡി​യോ ആ​ക്ടി​വ് പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങി​യ​ത​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല അ​ൽ സ​യ്യി​ദ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യ​ത്ത് നി​ന്നു​ള്ള ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ള്ള​ട​ക്കം, ചേ​രു​വ​ക​ൾ, ത​യാ​റാ​ക്ക​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഇ​ല്ലാ​ത്ത​വ നി​രോ​ധി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ശൂ​റ കൗ​ൺ​സി​ൽ അം​ഗം ഹ​മ​ദ് അ​ൽ നു​ഐ​മി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​യി​രി​ക്ക​ണം. പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷി​ത​മെ​ന്ന് ക​ണ്ടെ​ത്തി​യാ​ലും അ​വ​യു​ടെ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗം ദോ​ഷ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മോ എ​ന്ന് നി​ർ​ണ​യി​ക്കാ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ലാ​ബ് പ​രി​ശോ​ധ​ന​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ളു​ടെ ചെ​ല​വി​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യോ മ​ട​ക്കി​യ​യ​ക്കു​ക​യോ ചെ​യ്യും.

സ്വീ​കാ​ര്യ​മാ​യ അ​ള​വി​ൽ റേ​ഡി​യേ​ഷ​നു​ള്ള ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​റ്റോ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യു​ടെ​യും ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​വ​ദ​നീ​യ​മാ​യ റേ​ഡി​യേ​ഷ​ന്റെ അ​ള​വ് നി​ർ​ണ​യി​ക്കു​ന്ന​ത്. ചി​ല ഭ​ക്ഷ​ണ​ങ്ങ​ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യ റേ​ഡി​യോ ന്യൂ​ക്ലൈ​ഡു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ അ​പ​ക​ട​സാ​ധ്യ​ത​യി​ല്ലാ​ത്ത​താ​ണ്. ഭ​ക്ഷ​ണ​ത്തി​ലെ ബാ​ക്ടീ​രി​യ, പൂ​പ്പ​ൽ, മ​റ്റു കീ​ട​ങ്ങ​ൾ എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ റേ​ഡി​യേ​ഷ​ൻ ബീം ​വ​ഴി ക​ട​ത്തി​വി​ടാ​റു​ണ്ട്. ഈ ​ന​ട​പ​ടി ഭ​ക്ഷ​ണ​ത്തെ റേ​ഡി​യോ ആ​ക്ടി​വ് ആ​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Minister of Health said that the food items imported to Bahrain are free of radiation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.