മനാമ: റേഡിയോ മിർച്ചിയുടെ ആഭിമുഖ്യത്തിൽ മിർച്ചി നിയോൺ റൺ ഈ മാസം 26ന് മനാമയിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ നടക്കും. ബഹ്റൈനിൽ രണ്ടാം തവണയാണ് പരിപാടി അരങ്ങേറുന്നത്. ടിക്കറ്റുകൾ www.platinumlist.net, മെഗാമാർട്ട് സെഗയ, മെഗാമാർട്ട് ജുഫെയർ, മെഗാമാർട്ട് എക്സ്പ്രസ് അബ്രാജ് അൽ ലുലു, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഹൂറയിലെ അവന്യൂസ് മാളിലെ ഐ വേൾഡ് റീട്ടെയിൽ ഔട്ട്ലറ്റുകളിലും സിറ്റി സെന്റർ ബഹ്റൈനിലും ടിക്കറ്റുകൾ ലഭിക്കും. 10 ദീനാറാണ് ടിക്കറ്റ് നിരക്ക്. നേരത്തെ വാങ്ങുന്നവർക്ക് ഏഴ് ദീനാറിന് ടിക്കറ്റ് ലഭിക്കും.ടിക്കറ്റിനു പുറമെ നിയോൺ ടി ഷർട്ട്, നിയോൺ ആക്സസറികൾ, ഒരു മാസത്തെ സൗജന്യ Zee 5 സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശനം ലഭിക്കും. മിർച്ചി നിയോൺ റണ്ണിൽ പങ്കെടുക്കുന്നവർ അവരുടെ നിയോൺ ടിഷർട്ടും ചരക്കുകളും ശേഖരിക്കുന്നതിനായി വാട്ടർ ഗാർഡൻ സിറ്റിയിലുള്ള പേൾ ഐലൻഡിൽ വൈകീട്ട് നാലിന് റിപ്പോർട്ട് ചെയ്യണം. ആദ്യഘട്ടം വാം അപ് സുംബാ സെഷനോടെ ആരംഭിക്കും. തുടർന്ന് മൂന്ന് കിലോമീറ്റർ ഓട്ടം ആരംഭിക്കും. ബഹ്റൈനിൽ നിന്നുള്ള ലൈവ് ഡി.ജെകൾ, ഫുഡ് സ്റ്റാളുകൾ, ഗെയിമുകൾ, ഷോസ്റ്റോപ്പർ-ഡി.ജെ അക്ബർ സാമി എന്നിവരുടെ പരിപാടികൾ തുടർന്ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://manama.platinumlist.net/event-tickets/90409/mirchi-neon-run സന്ദർശിക്കുക. അല്ലെങ്കിൽ Mirchi.bh Facebook, Instagram എന്നിവ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.