മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ: ബ​ഹ്​​റൈ​നി​ൽ ടി​ക്ക​റ്റ്​ ല​ഭി​ച്ച​ത്​ 114 പേ​ർ​ക്ക്​

മ​നാ​മ: സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സ​പ്പെ​ട​ു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലെ​ത്താ​ൻ വി​മാ​ന ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ചേ​ർ​ന്ന്​ ആ​വി​ഷ്​​ക​രി​ച്ച മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ടി​ക്ക​റ്റ്​ ല​ഭി​ച്ച​ത്​ 114 പേ​ർ​ക്ക്. ഇ​വ​രി​ൽ 90 പേ​ർ ഇ​തി​ന​കം വി​വി​ധ വ​ന്ദേ​ഭാ​ര​ത്​, ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലാ​യി നാ​ട്ടി​ലെ​ത്തി. ശേ​ഷി​ക്കു​ന്ന 24 പേ​ർ ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ലേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ത്തി​ൽ നാ​ട​ണ​യും. 

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്​ ജോ​ലി ന​ഷ്​​ട​മാ​യി ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യ ആ​ളു​ക​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യാ​ണ്​ മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ എ​ത്തി​യ​ത്. ടി​ക്ക​റ്റെ​ടു​ക്കാ​ൻ മ​റ്റൊ​രു വ​ഴി​യു​മി​ല്ലാ​തെ വി​ഷ​മി​ച്ച ഇ​വ​ർ​ക്ക്​ ഇൗ ​പ​ദ്ധ​തി ആ​ശ്വാ​സ ക​ര​ങ്ങ​ളാ​വു​ക​യാ​യി​രു​ന്നു. യാ​ത്ര ന​ട​ക്കി​ല്ലെ​ന്ന്​ ക​രു​തി​യ പ​ല​ർ​ക്കും അ​ങ്ങ​നെ നാ​ട്ടി​ലെ​ത്താ​നാ​യി. വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. നി​ര​വ​ധി പേ​ർ ടി​ക്ക​റ്റി​നു​ള്ള തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ വ​ൻ വി​ജ​യ​മാ​വു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - mission wings of compassion-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.