തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ്ങാണ് നടത്തിയിരുന്നതെന്ന് തെളിഞ്ഞു
മനാമ: കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നതിെൻറ പേരില്‍ ഫ്യൂച്ചര്‍ ബാങ്കിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവും ഒരു ദശലക്ഷം ദീനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. വിവിധ ഇറാന് ബാങ്കുകളുമായി സഹകരിച്ചാണ് കുറ്റകൃത്യം നടപ്പാക്കിയിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഇവര്‍ നടത്തിയ ഇടപാടുകള്‍ റദ്ദ് ചെയ്യാനും പണം തിരിച്ചീടാക്കാനും കോടതി നിര്‍ദേശിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ്ങാണ് ബാങ്ക് വഴി നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഫ്യൂച്ചര്‍ ബാങ്കിലെ സംശയാസ്പദ ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി ഇതേവരെ 354 ദശലക്ഷം ദീനാറാണ് പിഴയിട്ടത്. കൂടാതെ 366 ദശലക്ഷം ഡോളറിെൻറ ഇടപാടുകള്‍ ചെയ്തതായും കേസ് ഡയറി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.