മനാമ: അസ്കറിൽ പണി പൂർത്തിയായ അഹ്മദ് അസ്സബ്ത്, ലുലുവ അൽ വസ്സാൻ മസ്ജിദ് സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി ഉദ്ഘാടനം ചെയ്തു. സുന്നീ, ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിലുള്ള 30 പള്ളികൾ പുനരുദ്ധരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പള്ളികൾ ആരാധനകൾക്ക് സജ്ജമാക്കിയതായി അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കും പുരുഷന്മാർക്കുമടക്കം 171 പേർക്ക് നമസ്കരിക്കാനുള്ള സൗകര്യമാണുള്ളത്. കൂടാതെ ഇമാമിനും മുഅദ്ദിനും താമസിക്കാനുള്ള സൗകര്യവും വാഹന പാർക്കിങ് സൗകര്യവുമുണ്ട്. പ്രദേശവാസികൾക്ക് നമസ്കാരവും ഇസ്ലാമിക ജീവിതവും സാധ്യമാക്കുന്നതിന് പള്ളി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പള്ളി നിർമിക്കുന്നതിന് സഹായം നൽകിയ കുടുംബത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.