മനാമ: ഇറാഖിലുണ്ടായ അപകടത്തിൽപെട്ട് പരിക്കേറ്റ അധികപേരും ബഹ്റൈനിൽ തിരിച്ചെത്തിയതായി അധികൃതർ വ്യക്തമാക്കി. ബഹ്റൈനിൽനിന്ന് ഇറാഖിൽ സന്ദർശനത്തിനുപോയ 10 പേർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ അധികപേരും സ്ത്രീകളായിരുന്നു. വിമാനംവഴിയാണ് ഇവരെ ബഹ്റൈനിൽ തിരികെയെത്തിച്ചത്. തുടർചികിത്സ ബഹ്റൈനിലെ ആശുപത്രികളിൽ നടത്തുന്നതിന് ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച വാർത്തകൾ ആശ്വാസം പകരുന്നതാണെന്ന് പാർലമെന്റംഗം ജലീല അസ്സയ്യിദ് വ്യക്തമാക്കി. ആശുപത്രിയിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി അവർ സംസാരിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു.
വാഹനത്തിന്റെ ഡ്രൈവറും അദ്ദേഹത്തിന്റെ ഭാര്യയും മാത്രമാണ് ഇനി ഇറാഖിലുള്ളത്. യാത്രചെയ്യാൻ കഴിയുന്ന അവസ്ഥയിലെത്തിയാൽ അവർ ഇറാഖിൽനിന്ന് തിരിച്ചെത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.