മനാമ: എയര്‍പോര്‍ട്ടിന് സമീപം നവീകരണം പൂര്‍ത്തിയാക്കിയ മുഹറഖ് ഗ്രാൻഡ് ഗാര്ഡന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ ഉദ്ഘാടനം ചെയ്തു. ദേശീയ ദിനത്തോടനുബന്ധിച്ചാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുകളും പൊതു ഇടങ്ങളും വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനമുണ്ട്. ജനങ്ങള്‍ക്ക് വിശ്രമിക്കാനും ശുദ്ധവായു ശ്വസിക്കാനും ഹരിത പ്രദേശങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
മുഹറഖ് ഗാര്ഡന് നവീകരണത്തിന് തുടക്കം കുറിച്ചത് മുന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയാണ്. അദ്ദേഹം ഈ പദ്ധതിക്ക് പ്രത്യേകം പ്രാധാന്യം നല്‍കിയിരുന്നതായി ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നാണ് മുഹറഖ് ഗാര്ഡന്. 90,692 ചതുരശ്ര മീറ്ററാണ് ഇൗ പാർക്കിെൻറ വിസ്തൃതി.ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എം.പിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.