മനാമ: മുഹറഖ് മലയാളി സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ നടത്തിയ സൂപ്പർ ഷെഫ് പാചകമത്സരം മുഹറഖ് ലുലു ഹൈപർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്നു. യു.കെ. ബാലൻ, സുരേഷ് നായർ എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ ജമീല ഷംസുദീൻ ഒന്നാം സ്ഥാനവും ഷാലിമ മുഹമ്മദ് സലിം രണ്ടാം സ്ഥാനവും ഫാത്വിമ നാസർ മൂന്നാം സ്ഥാനവും നേടി. സലീന റാഫി, ആദിയ നബീൽ, ബദ്രിയ, ബുഷ്റ റസാഖ്, സഫ്നാസ് റുഫൈദ് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി.
സമ്മാനദാന ചടങ്ങിൽ മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. വനിതാവേദി കോഓഡിനേറ്റർ ദിവ്യ പ്രമോദ് സ്വാഗതം ആശംസിച്ചു. ബഹ്റൈനി സാമൂഹിക പ്രവർത്തക ഫാത്വിമ അബ്ദുള്ള അബ്ദുറഹമാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തക ഷെമിലി പി. ജോൺ, എം.എം.എസ് ആക്ടിങ് സെക്രട്ടറി ലത്തീഫ് കെ, യു.കെ ബാലൻ, സുരേഷ് നായർ, ബാബു എം.കെ, ഷംഷാദ് അബ്ദുൽറഹ്മാൻ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫാത്വിമ അബ്ദുള്ള അബ്ദുൽ റഹ്മാൻ, ഷെമിലി പി. ജോൺ, ഷിഹാബ് കറുകപുത്തൂർ, ബാഹിറ അനസ്, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് പ്രതിനിധി അജ്നാസ്, കെ. ലത്തീഫ്, പ്രമോദ് വടകര, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ഷൈനി മുജീബ് തുടങ്ങിയവർ വിതരണംചെയ്തു.
മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വനിതാവേദി എക്സിക്യൂട്ടിവ് അംഗങ്ങൾ വിതരണം ചെയ്തു. സർഗവേദി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. എന്റർടെയിൻമെന്റ് വിങ് സെക്രട്ടറി മുജീബ് വെളിയങ്കോട് നേതൃത്വം നൽകി. മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ അവതാരകൻ ആയിരുന്നു. എം.എം.എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.