മനാമ: വഴിയോരക്കച്ചവടക്കാർക്കെതിരെ നടപടിയുമായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി രംഗത്ത്. റിഫയിലെ ഹാജിയാത് 939 േബ്ലാക്കിലെ വഴിയോരക്കച്ചവടക്കാർക്കെതിരെയാണ് കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്. മുനിസിപ്പൽ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന സ്റ്റാളുകളും മറ്റുമാണ് നീക്കം ചെയ്തത്.
എൽ.എം.ആർ.എ ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ തൊഴിൽ, വിസ നിയമങ്ങൾ ലംഘിച്ച ഏതാനും വിദേശ തൊഴിലാളികളും പിടിയിലായിട്ടുണ്ട്. എട്ട് സ്റ്റാളുകളും സെല്ലിങ് പോയന്റുകളും കണ്ടുകെട്ടുകയും ഉപയോഗിക്കാൻ പറ്റാത്ത വസ്തുക്കൾ കച്ചവടം ചെയ്തതിന് വഴിയോരക്കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
ഉപയോഗിച്ച വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, പഴം, പച്ചക്കറികൾ എന്നിവയും പിടിച്ചെടുത്തു. പൊതുവഴി തടസ്സപ്പെടുത്തി കച്ചവടം നടത്തിയിരുന്ന നാലു വാഹനങ്ങളും പിടികൂടി. നിയമംലംഘിച്ച് കച്ചവടം നടത്തുന്നത് ഒഴിവാക്കണമെന്നും രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന തരത്തിൽ കച്ചവടം നടത്തുന്നതിന് മുന്നോട്ടുവരണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.