ഇന്ത്യൻ ഒാവർസീസ്​ കോൺഗ്രസ്​ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജേതാവായ നന്ദിത ദിലീപിന്​ സർട്ടിഫിക്കറ്റ്​ നൽകുന്നു

പ്രസംഗമത്സരത്തിൽ ജേതാവായി നന്ദിത ദിലീപ്

മനാമ: ഇന്ത്യൻ ഒാവർസീസ്​ കോൺഗ്രസ്​ സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ന്യൂ മില്ലേനിയം സ്​കൂൾ വിദ്യാർഥി നന്ദിത ദിലീപ്​ ഒന്നാം സ്​ഥാനം നേടി.

മഹാത്​മാ ഗാന്ധിയുടെ 151ാം ജന്മവാർഷിക​ത്തോടനുബന്ധിച്ചാണ്​ പ്രസംഗമത്സരം സംഘടിപ്പിച്ചത്​. 11ാം ഗ്രേഡ്​ വിദ്യാർഥിയാണ്​ നന്ദിത. ബഹ്​റൈനിലെ സി.ബി.എസ്​.ഇ സ്​കൂളുകളിൽനിന്നും ടോസ്​റ്റ്​മാസ്​റ്റേഴ്​സ്​ ക്ലബുകളിൽനിന്നുമുള്ള വിദ്യാർഥികളാണ്​ മത്സരത്തിൽ പ​െങ്കടുത്തത്​.

'ഇന്നത്തെ ലോകത്ത്​ ഗാന്ധിജിയുടെ ചിന്തകളുടെയും കാഴ്​ചപ്പാടുകളുടെയും പ്രസക്​തി' എന്നതായിരുന്നു പ്രസംഗമത്സരത്തി​െൻറ വിഷയം. മത്സരത്തിൽ വിജയിയായ നന്ദിതയെയും മാതാപിതാക്കളെയും അധ്യാപകരെയും ന്യൂ മില്ലേനിയം സ്​കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ്​ ഡയറക്​ടർ ഗീത പിള്ള, പ്രിൻസിപ്പൽ അരുൺകുമാർ ശർമ എന്നിവർ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.