മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് ഖറാത്ത വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. ഈവർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രൻഡ്സ് സംഘടിപ്പിക്കുന്ന 'ഇൻസ്പെയർ ഇന്തോ - അറബ് കൾച്ചറൽ എക്സിബിഷന്റെ ഔപചാരിക ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
അറിവിന്റെയും വിനോദത്തിന്റെയും ഉത്സവക്കാഴ്ചകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. സിഞ്ചിലെ അൽ അഹ്ലി ക്ലബിൽ പ്രത്യേകം തയാറാക്കിയ പവിലിയനിൽ ബഹ്റൈൻ - അറബ് സാംസ്കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് മൂന്നുമുതൽ രാത്രി 11 വരെയാണ് എക്സിബിഷൻ കാണാൻ അവസരം. കോൺവെക്സ് ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും.ഉദ്ഘാടനപരിപാടിയിൽ എം.പി.മാർ, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ ഭാരവാഹികൾ, ബഹ്റൈനിലെ സംഘടന നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി എം.അബ്ബാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.