മനാമ: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടിൽ മുഹമ്മദ് കുഞ്ഞു ഹുസൈൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം.
32 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 11വർഷമായി നാഷണൽ ഗാർഡിൽ ജോലി ചെയ്തു വരികയായിരുന്നു. അൽ ഹിദായ മലയാളം കൂട്ടായ്മയുടെ മുഹറഖ് യൂണിറ്റ് സജീവ പ്രവർത്തകനായ ഇദ്ദേഹം നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. കിങ് ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകനാണ്. ഭാര്യ: ഹലീമ . മക്കൾ: ഫവാസ് ഹുസൈൻ (ബഹ്‌റൈൻ) , ഫൈസൽ ഹുസൈൻ (ദുബൈ) , ഫാത്തിമ ഹുസൈൻ, നാജിയ ഹുസൈൻ (ഇരുവരും നാട്ടിൽ). സഹോദരങ്ങൾ:റഹീം, അയ്യൂബ്, യഹ്‌യ (മൂവരും ബഹ്‌റൈൻ).
മൃതദേഹം ബഹ്‌റൈനിൽ ഖബറടക്കം നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി അൽ ഹിദായ മുഹറഖ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. മുഹമ്മദ് കുഞ്ഞു ഹുസൈെന്റ കുടുംബത്തിെന്റയും സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഹിദായ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.