മനാമ: കേന്ദ്ര-കേരള സർക്കാറുകളുടെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി-ഇൻകാസ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപു സമരം നടത്തി. കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
ഗൾഫ് പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുക, വിദേശത്ത് കോവിഡ് വന്ന് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക, പ്രവാസി വിദ്യാർഥി എന്ന പേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക, പാവപ്പെട്ട പ്രവാസികളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭാരവാഹികളായ രാജു കല്ലുംപുറം, മഹാദേവൻ വാഴശ്ശേരിയിൽ, കെ.ടി.എ മുനീർ, ബിജു കല്ലുമല, ചന്ദൻ കല്ലട, സിദ്ദീഖ് ഹസ്സൻ, ശങ്കരപിള്ള കുമ്പളത്ത്, എൻ.ഒ ഉമ്മൻ, അനിൽ കണ്ണൂർ, സമീർ നദ്വി തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.