ഫൈസൽ ആനൊടിയിൽ (പ്രസിഡന്റ്), ഷാഹുൽ കാലടി (ജനറൽ സെക്രട്ടറി), രാമചന്ദ്രൻ പോട്ടൂർ (ട്രഷറർ)
മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. ഫെബ്രുവരി 16ന് സൽമാനിയയിലുള്ള കലവറ റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അംഗങ്ങളുടെ കലാ പ്രകടനങ്ങളും പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് സ്റ്റാഫ് റെപ്രസന്റേറ്റിവായി തെരഞ്ഞെടുക്കപ്പെട്ട ഇടപ്പാളയം രക്ഷാധികാരി പാർവതി ദേവദാസിനെ പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു.
ജനറൽ സെക്രട്ടറി രഘുനാഥ് പ്രവർത്തന റിപ്പോർട്ടും രാമചന്ദ്രൻ പോട്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയന്റ് സെക്രട്ടറി ഷമീല ഫൈസൽ നന്ദി പറഞ്ഞു. ഫൈസൽ ആനൊടിയിൽ (പ്രസിഡന്റ്), ഷാഹുൽ കാലടി (ജനറൽ സെക്രട്ടറി), രാമചന്ദ്രൻ പോട്ടൂർ (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു . സി.ടി. അരുൺ, സരോജിനി സുരേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായും പ്രദീപ് തറമ്മൽ, ഗ്രീഷ്മ രഘുനാഥ് എന്നിവർ ജോയന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ: വിനീഷ് കേശവൻ, രതീഷ് സുകുമാരൻ, ഫൈസൽ മമ്മു, പ്രദീഷ് പുത്തൻകോട്, പ്രത്യുഷ് കല്ലൂർ, റജീന പടിക്കൽ, രമ്യ രാംദാസ്, സജീവ്, മുരളി, മുസ്തഫ, ഹാരിസ്, അശ്വതി, സുരേഷ് ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.