മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ കമ്മിറ്റി 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ഉപദേശക സമിതി അംഗം വാഹിദ് ബിയ്യാത്തിൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ അനൂപ് റഹ്മാൻ റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളായ ഷമീർ പൊട്ടച്ചോല, അഷ്റഫ് പി.കെ എന്നിവർ ആശംസകൾ നേർന്നു. പ്രവർത്തക സമിതി അംഗം പി. ശ്രീനിവാസൻ സ്വാഗതവും ജിതിൻദാസ് കെ. നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഷമീർ പൊട്ടച്ചോല, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പി.കെ (രക്ഷാധികാരികൾ), അഷ്റഫ് കുന്നത്ത് പറമ്പിൽ (പ്രസി), ഇബ്രാഹിം (കുഞ്ഞാവ), അയ്യൂബ്, നജ്മുദ്ദീൻ, മൗസൽ (വൈ. പ്രസി), പി. മുജീബ് റഹ്മാൻ (ജന. സെക്ര), ഷഹാസ് കല്ലിങ്ങൽ, റമീസ് കൽപ്പ, ജിതിൻ ദാസ്, ഷെരീഫ് ചമ്രവട്ടം (ജോ. സെക്ര), അനൂപ് റഹ്മാൻ കെ. തിരൂർ (ട്രഷ). പ്രവർത്തക സമിതി അംഗങ്ങൾ: സതീശൻ കെ. പടിഞ്ഞാറെക്കര, ശ്രീനിവാസൻ പി, ഉസ്മാൻ പാറപ്പുറത്ത്, ഇസ്മായിൽ വി.പി കൈനിക്കര, ടി.പി. റഹീം, ഇ.പി. മമ്മുക്കുട്ടി, താജുദ്ദീൻ ചെമ്പ്ര, പി. റഷീദ്, അഷ്റഫ് ചെമ്പ്ര, ഫാറൂഖ് തിരൂർ, ടി.കെ. മുഹമ്മദ് ഷാഫി, കെ. ഷമീർ, ടി.ഇ. ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.