മനാമ: ബഹ്റൈൻ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയുടെ സാന്നിധ്യത്തിൽ സംഘാടക ചുമതലയുള്ള ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അവതരിപ്പിച്ച പാനൽ അംഗീകരിക്കുകയായിരുന്നു.
ബഹ്റൈൻ പ്രസീഡിയം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. പ്രസിഡന്റ് - ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് - ബോബി പാറയിൽ, വൈസ് പ്രസിഡന്റുമാർ - ഗിരീഷ് കാളിയത്ത്, ജവാദ് വക്കം, ചെമ്പൻ ജലാൽ, അഡ്വ. ഷാജി സാമുവൽ, നസിം തൊടിയൂർ, ജെയിംസ് കുര്യൻ, വിഷ്ണു കലഞ്ഞൂർ, സിൻസൺ പുലിക്കോട്ടിൽ, സുമേഷ് ആനേരി. ജനറൽ സെക്രട്ടറിമാർ - മനു മാത്യു (സംഘടന ചുമതല) രവി കണ്ണൂർ, ഷമീം കെ.സി, ജേക്കബ് തേക്ക്തോട്, ഇബ്രാഹിം അദ്ഹം, സൈദ് എം.എസ്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ് ഓമല്ലൂർ.
സെക്രട്ടറിമാർ - രജിത് മൊട്ടപ്പാറ, റോബി തിരുവല്ല, രഞ്ജൻ കേച്ചേരി, സൈഫൽ മീരാൻ, നെൽസൺ വർഗീസ്, വർഗീസ് മോടയിൽ, ജെനു കല്ലുംപുറത്ത്, ജോണി താരശ്ശേരി, പ്രശാന്ത് പനച്ചമൂട്ടിൽ. ട്രഷറർ - ലത്തീഫ് ആയഞ്ചേരി, അസിസ്റ്റന്റ് ട്രഷറർ - ദാനിയേൽ തണ്ണിത്തോട്, ചാരിറ്റി സെക്രട്ടറി - ജോയ് ചുനക്കര, കൾചറൽ സെക്രട്ടറി -വിനോദ് ദാനിയേൽ, സ്പോർട്സ് സെക്രട്ടറി - ബിജു എം. ദാനിയേൽ, വെൽഫെയർ സെക്രട്ടറി - സിബി തോമസ് ചെമ്പന്നൂർ, ഓഡിറ്റർ - ജോൺസൻ കല്ലുവിളയിൽ. യോഗത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.