തണൽ ബഹ്റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗം പുതിയ
ഭാരവാഹികൾ
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ വനിതാ വിഭാഗം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സൽമാനിയ കെ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ തണൽ കുടുംബ സംഗമത്തിന്റെ അവലോകനം നടന്നു.
കുടുംബ സംഗമം കമ്മിറ്റി ചെയർമാൻ അസീൽ അബ്ദുറഹ്മാൻ, ചീഫ് കോഓഡിനേറ്റർ റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, ഷെബീർ മാഹി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ജമീല അബ്ദു റഹ്മാൻ, ഷെമീമ ഷെബീർ എന്നിവർ സംസാരിച്ചു. തുടർന്ന് ജമീല അബ്ദു റഹ്മാൻ, നാഫിഅഃ ഇബ്രാഹിം എന്നിവരെ രക്ഷാധികാരികളായും ഷെമീമ ഷെബീർ ചീഫ് കോഓഡിനേറ്ററുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞടുത്തു.
സജ്ന കോറോത്ത് (പ്രസിഡന്റ്), മുഫീദ മുജീബ് (ജനറൽ സെക്രട്ടറി), അസീദ ജമാൽ, റെജിമ ശ്രീജിത്ത് (വൈസ് പ്രസിഡന്റ്) സാലിഹ ഫൈസൽ, ശോണിമ ജയേഷ്, ശ്രീഷ്മ ലതീഷ് (ജോ. സെക്രട്ടറി) നഫീസ മുജീബ് (ട്രഷറർ ) എന്നിവരെ കൂടാതെ സഫിയ സമദ്, ഫർസാന, സുൽഫത്, മുബീന മൻഷീർ, മാരിയത്ത്, ഷീന നൗഫൽ, റാഫിയാ നൂർ, സമീറ കരീം എന്നിവർ എക്സിക്യൂട്ടിവ് മെംബർമാരായും സ്ഥാനമേറ്റു. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.