വോയ്സ് ഓഫ് ആലപ്പി ഭാരവാഹികൾ
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിഞ്ച് ഫ്രണ്ട്സ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ധനേഷ് മുരളിയും വരവ് ചെലവ് കണക്ക് ട്രഷറർ ഗിരീഷ് കുമാർ ജിയും അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരികളും തെരഞ്ഞെടുപ്പ് വരണാധികാരികളുമായ സെയ്ദ് റമദാൻ നദ്വി, യു.കെ അനിൽ കുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിച്ചു.
കഴിഞ്ഞ രണ്ടുവർഷം കല-സാംസ്കാരിക-ആരോഗ്യ-ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സെൻട്രൽ കമ്മിറ്റിയെയും എല്ലാ ഏരിയ കമ്മിറ്റികളെയും യോഗം അനുമോദിച്ചു. ഏഴ് ഏരിയ കമ്മിറ്റികളാണ് വോയ്സ് ഓഫ് ആലപ്പിക്കുള്ളത്. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറർ ഗിരീഷ് കുമാർ ജി. നന്ദിയും പറഞ്ഞു.
തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരികളായ സയീദ് റമദാൻ നദ്വിയും യു.കെ. അനിൽ കുമാറും നേതൃത്വം നൽകി. വോയ്സ് ഓഫ് ആലപ്പിയുടെ ഏഴ് ഏരിയ കമ്മിറ്റികളെ മുൻ മാസങ്ങളിൽ തന്നെ തെരഞ്ഞെടുത്തിരുന്നു. ഏരിയ കമ്മിറ്റി പ്രതിനിധികൾ ഇലക്ഷനിൽ സന്നിഹിതരായിരുന്നു.
പ്രസിഡന്റായി സിബിൻ സലീമിനെയും ജനറൽ സെക്രട്ടറിയായി ധനേഷ് മുരളിയെയും ട്രഷററായി ബോണി മുളപ്പാംപള്ളിലിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റുമാർ അനസ് റഹീം, അനൂപ് ശശികുമാർ, ജോയന്റ് സെക്രട്ടറിമാരായി ഗിരീഷ് കുമാർ, ജോഷി നെടുവേലിൽ, അസി. ട്രഷററായി ടോജി തോമസ്, എന്റർടെയിൻമെന്റ് സെക്രട്ടറിയായി ദീപക് തണൽ, സ്പോർട്സ് വിങ് കൺവീനർ ഗിരീഷ് ബാബു, ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ, മീഡിയ വിങ് കൺവീനർ ജഗദീഷ് ശിവൻ, മെംബർഷിപ് സെക്രട്ടറി സന്തോഷ് ബാബു എന്നിവരെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ അടക്കം 29 അംഗ എക്സിക്യൂട്ടിവാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.