മനാമ: വൈദ്യുതി, വെള്ളം എന്നിവയുടെ ഉപഭോഗം സംബന്ധിച്ച് വരിക്കാരെ ടെക്സ്റ്റ് മെസേജ് വഴി അറിയിക്കുന്നതിന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പുതിയ സേവനം ആരംഭിച്ചു. ബിൽ നൽകിയതിനുശേഷമുള്ള ഉപയോഗത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.
ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്.മുൻ വർഷത്തെ അതേ മാസത്തെ ഉപഭോഗത്തേക്കാൾ വൈദ്യുതി, വെള്ളം ഉപയോഗം വർധിച്ചാൽ ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കും. ഇതുവഴി ഉപഭോഗം നിയന്ത്രിക്കാൻ സാധിക്കും. ഇതനുസരിച്ച് ഉപയോഗം കുറച്ച ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ചുകൊണ്ടും സന്ദേശം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.