പുതിയ യാത്ര നിയന്ത്രണം പ്രാബല്യത്തിൽ

മനാമ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഞായറാഴ്​ച പ്രാബല്യത്തിൽ വന്നു.ബഹ്​റൈൻ, ജി.സി.സി പൗരന്മാർ, ബഹ്​റൈൻ റെസിഡൻസ്​ വിസയുള്ളവർ എന്നിവർക്കു​ മാത്രമാണ്​ പ്രവേശനം​.പുതിയ നിബന്ധനകൾ സംബന്ധിച്ച്​ ഗൾഫ്​ എയറും അറിയിപ്പ്​ ​പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ഗൾഫ്​ എയർ ട്രാവൽ ഏജൻസികൾക്ക്​ നൽകിയ സർക്കുലറിൽ മുൻകൂട്ടിയെടുത്ത ഇ-വിസക്കാർക്കും വരാൻ കഴിയുമെന്നു​ പറഞ്ഞത്​ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. എന്നാൽ, ശനിയാഴ്​ച വീണ്ടും അയച്ച സർക്കുലറിൽ ഇ-വിസക്കാർ ഉൾപ്പെടെ വിസിറ്റ്​ വിസക്കാർക്ക്​ വരാൻ കഴിയില്ലെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​.

ആറു​ വയസ്സിന്​ മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടും​ മുമ്പ്​ 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.ഇവർ ബഹ്​റൈനിൽ എത്തു​േമ്പാൾ വിമാനത്താവളത്തിലും തുടർന്ന്​ അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ്​ പരിശോധന നടത്തുകയും വേണം.

ഇതിന്​ പുറമെ, യാത്രക്കാർ സ്വന്തം താമസ സ്​ഥലത്ത്​ 10 ദിവസം ക്വാറൻറീനിൽ കഴിയണം. ഇവർ സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തി​െൻറയോ താമസ സ്​ഥലത്തി​െൻറയോ രേഖ തെളിവായി ഹാജരാക്കണം.അല്ലെങ്കിൽ, നാഷനൽ ഹെൽത്ത്​ റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലിൽ ക്വാറൻറീനിൽ കഴിയണം.

Tags:    
News Summary - New travel restriction comes into effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.