പുതിയ യാത്ര നിയന്ത്രണം പ്രാബല്യത്തിൽ
text_fieldsമനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഞായറാഴ്ച പ്രാബല്യത്തിൽ വന്നു.ബഹ്റൈൻ, ജി.സി.സി പൗരന്മാർ, ബഹ്റൈൻ റെസിഡൻസ് വിസയുള്ളവർ എന്നിവർക്കു മാത്രമാണ് പ്രവേശനം.പുതിയ നിബന്ധനകൾ സംബന്ധിച്ച് ഗൾഫ് എയറും അറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ഗൾഫ് എയർ ട്രാവൽ ഏജൻസികൾക്ക് നൽകിയ സർക്കുലറിൽ മുൻകൂട്ടിയെടുത്ത ഇ-വിസക്കാർക്കും വരാൻ കഴിയുമെന്നു പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. എന്നാൽ, ശനിയാഴ്ച വീണ്ടും അയച്ച സർക്കുലറിൽ ഇ-വിസക്കാർ ഉൾപ്പെടെ വിസിറ്റ് വിസക്കാർക്ക് വരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആറു വയസ്സിന് മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടും മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഇവർ ബഹ്റൈനിൽ എത്തുേമ്പാൾ വിമാനത്താവളത്തിലും തുടർന്ന് അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
ഇതിന് പുറമെ, യാത്രക്കാർ സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറൻറീനിൽ കഴിയണം. ഇവർ സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിെൻറയോ താമസ സ്ഥലത്തിെൻറയോ രേഖ തെളിവായി ഹാജരാക്കണം.അല്ലെങ്കിൽ, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലിൽ ക്വാറൻറീനിൽ കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.