കോവിഡ്​: തൊഴിൽ നഷ്​ടമായവർക്കായി ബഹ്​റൈനിൽ വെബ്​സൈറ്റ്​

മനാമ: ​ബഹ്​റൈനിൽ കോവിഡ്​ കാരണം ജോലി നഷ്​ടമായവരെ സഹായിക്കാൻ തൊഴിൽ അന്വേഷണ വെബ്​സൈററുമായി ​ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). സ്വദേശികളും വിദേശികളുമായ തൊഴിലന്വേഷകരെയും സ്വകാര്യ കമ്പനികളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്​ www.talentportal.bh എന്ന വെബ്​സൈറ്റ്​. വൈദഗ്​ധ്യവും യോഗ്യതയും മുൻപരിചയുമെല്ലാം വിലയിരുത്തി യോജിച്ച തൊഴിലാളിയെ തെരഞ്ഞെടുക്കാൻ

വെബ്​സൈറ്റ്​ തൊഴിൽ ദാതാക്കളെ സഹായിക്കുമെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ഒസാമ അബ്​ദുല്ല അൽ അബ്​സി പറഞ്ഞു. ടെലികോം കമ്പനിയായ എസ്​.ടി.സി ബഹ്​റൈനുമായി സഹകരിച്ചാണ്​ വെബ്​സൈറ്റ്​ തയ്യാറാക്കിയിരിക്കുന്നത്​. സ്വദേശികൾക്കും പ്രവാസികൾക്കും വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യാം. 

കോവിഡ്​ വ്യാപനത്തെത്തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഫലമായി​ കമ്പനികളും വ്യാപാര സ്​ഥാപനങ്ങളും പ്രതിസന്ധിയിലായതോടെ നിരവധി പേർക്ക്​ തൊഴിൽ നഷ്​ട​പ്പെട്ടിരുന്നു. ചില കമ്പനികൾ പകുതി ജോലി, പകുതി ശമ്പളം എന്ന നിലയിലേക്കും മാറി. ഇൗ സാഹചര്യത്തിൽ, തൊഴിൽ നഷ്​ടപ്പെട്ടവർക്ക്​ ഒരു കൈ സഹായമെന്ന നിലയിലാണ്​ വെബ്​സൈറ്റ്​ ആരംഭിച്ചിരിക്കുന്നത്​. യാത്രാവിലക്കുകൾ ഉള്ളതിനാൽ വിദേശങ്ങളിൽനിന്ന്​ ജോലിക്കാരെ റിക്രൂട്ട്​ ചെയ്യാൻ പ്രയാസപ്പെടുന്ന കമ്പനികൾക്കും ഇത്​ അനുഗ്രഹമാകും.

Tags:    
News Summary - new website for unemployment in bahrain malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.