മനാമ: ഗംഭീര കാഴ്ചകളും വിനോദങ്ങളുമൊരുക്കി പുതു വർഷത്തെ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി. അവന്യുസ് പാർക്ക്, മാറാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിൽ നടത്തുന്ന കരിമരുന്ന് പ്രകടനമാണ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം. ബഹ്റൈൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് അതോറിറ്റി.
വിശാലമായ പാർക്കും ഷോപ്പിങ് മാളും അനുബന്ധ സൗകര്യങ്ങളും ഉൾകൊള്ളുന്ന അവന്യൂസ് പാർക്കിൽ രാത്രി 10 മുതൽ പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഡിജെ ലോറെൻസോയുടെ മാസ്മരിക പ്രകടനത്തിനൊപ്പം ത്രസിപ്പിക്കുന്ന ഡ്രോൺ ഷോയും മറ്റു തത്സമയ വിനോദ പരിപാടികളും ഉണ്ടാകും. രാത്രി 12ന് ആകാശത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്നു പ്രകടനം ആസ്വദിക്കാം. സംഗീത പരിപാടി, ഭക്ഷണ സ്റ്റാളുകൾ എന്നിവയും ആഘോഷത്തിന് കൊഴുപ്പുകൂട്ടും. അൽദാന ആംഫി തിയറ്ററിൽ മാർട്ടിൻ ഗാരിക്സിെന്റ പുതുവത്സര സംഗീത പരിപാടിയും അരങ്ങേറും. വാട്ടർ ഗാർഡൻ സിറ്റിയിൽ കരിമരുന്ന് പ്രകടനത്തിന് പുറമേ, വിവിധ കലാപരിപാടികളും ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.