പ​ത്ര​വാ​യ​ന ത​രു​ന്ന അ​നു​ഭ​വം വേ​റെ​ത​ന്നെ -ജ​സീ​ല മു​ജീ​ബ്

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം മി​സ് ചെ​യ്ത​ത് ദി​വ​സ​വും രാ​വി​ലെ​യു​ള്ള പ​ത്ര​വാ​യ​ന​യാ​ണ്. ഗ​ൾ​ഫ് മാ​ധ്യ​മം കൈ​യി​ൽ കി​ട്ടി​യ​പ്പോ​ഴാ​ണ് അ​ത് മാ​റി​യ​ത്. മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത്വ​മാ​യ പ​ത്രം​വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി 25 വ​ർ​ഷം മു​മ്പ് ഗ​ൾ​ഫി​ൽ​നി​ന്ന് മ​ല​യാ​ള ദി​ന​പ​ത്രം അ​ച്ച​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച ആ​ർ​ജ​വം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

വാ​ർ​ത്ത​ക​ൾ അ​റി​യാ​ൻ ഇ​ന്ന് ഡി​ജി​റ്റ​ൽ മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ​ത്ര​വാ​യ​ന ത​രു​ന്ന അ​നു​ഭ​വം ഒ​ന്ന് വേ​റെ​ത​ന്നെ. നാ​ട്ടി​ലെ​യും വി​ദേ​ശ​ത്തെ​യും വാ​ർ​ത്ത​ക​ൾ സ​ത്യ​സ​ന്ധ​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ഞ​ങ്ങ​ൾ പ്ര​വാ​സി​ക​ളു​ടെ സു​ഹൃ​ത്താ​ണെ​ന്നു​ത​ന്നെ പ​റ​യാം.

ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം പു​ല​ർ​ത്തു​ന്ന ശ്ര​ദ്ധ പ്ര​ശം​സ​നീ​യ​മാ​ണ്. നാ​ട്ടി​ലെ വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം​ത​ന്നെ ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ വാ​ർ​ത്ത​ക​ളും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു.

കോ​വി​ഡ് കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ല​ത്ത് എ​ല്ലാ​വ​രും വാ​ർ​ത്ത​ക​ൾ​ക്കാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത് മു​ട​ങ്ങാ​തെ എ​ത്തി​യി​രു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മ​ത്തെ​യാ​ണ്.

വ​സ്തു​നി​ഷ്ഠ​മാ​യ യു​ദ്ധ​വാ​ർ​ത്ത​ക​ൾ ഞ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തു വ​ഴി ശ​രി​യാ​യ പ​ത്ര​ധ​ർ​മ​മാ​ണ് ഗ​ൾ​ഫ്മാ​ധ്യ​മം നി​ർ​വ​ഹി​ക്കു​ന്ന​ത്. ബ​ഹ്റൈ​നി​ൽ വ​ന്ന​ശേ​ഷം കി​ട്ടു​ന്ന ഏ​ക മാ​ഗ​സി​ൻ മാ​ധ്യ​മം കു​ടും​ബം ആ​ണ്. അ​ത് മ​റ്റൊ​രു സ​ന്തോ​ഷം.

Tags:    
News Summary - Newspaper reading is a different experience - Jasila Mujeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.