നിമിത നാസർ

നിമിത നാസർ 'സീക്കോ' മിഡിൽ ഓഫീസ്​ മേധാവി

മനാമ: ബഹ്​റൈനിലെ പ്രമുഖ അസറ്റ്​ മാനേജ്​മെന്‍റ്​ സ്ഥാപനവും നിക്ഷേപ ബാങ്കുമായ 'സീക്കോ' പുതിയ രണ്ട്​ നിയമനങ്ങൾ പ്രഖ്യാപിച്ചു. ചീഫ്​ റിസ്ക്​​ ഓഫീസറായി ഓവൻ വാലിസും മിഡിൽ ഓഫീസ്​ മേധാവിയായി മലയാളിയായ നിമിത നാസറുമാണ്​ നിയമിതരായത്​.

ബാങ്കി​െന്‍റ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതി​െന്‍റ ഭാഗമായി പുതുതായി ആരംഭിച്ചതാണ്​ ഈ രണ്ട്​ തസ്തികകളും. അസറ്റ്​ മാനേജ്​മെന്‍റ്​ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ്​ മിഡിൽ ഓഫീസി​െന്‍റ ലക്ഷ്യം.

റിസ്ക്​ മാനേജ്​മെന്‍റിൽ 18 വർഷത്തെ അനുഭവ സമ്പത്തുമായാണ്​ ഓവൻ വാലിസ്​ പുതിയ ചുമതലയിലേക്ക്​ വരുന്നത്​. 10 വർഷം ലണ്ടനിലെ ക്രെഡിറ്റ്​ സ്വിസ്​ ഗ്രൂപ്പി​െന്‍റ അസറ്റ്​ മാനേജ്​മെന്‍റ്​ യു.കെ ​മേധാവിയായി പ്രവർത്തിച്ചു. രണ്ട്​ വർഷം ജെ.പി മോർഗനിൽ വൈസ്​ പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചു.

ബഹ്​റൈനിലെ അന്താരാഷ്ട്ര ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 15 വർഷത്തെ പരിചയ സമ്പത്തുമായാണ്​ മാഹി സ്വദേശിനിയായ നിമിത നാസർ പുതിയ ചുമതലയേൽക്കുന്നത്​. 2018ൽ അസറ്റ്​ മാനേജ്​മെന്‍റ്​ ഇക്വിറ്റീസ്​ ഡിപ്പാർട്ട്​മെന്‍റിൽ പോർട്ട്​ഫോളിയോ അഡ്​മിനിസ്​ട്രേറ്ററായാണ്​ സീക്കോയിൽ ചേർന്നത്​. അതിന്​ മുമ്പ്​ എച്ച്​.എസ്​.ബി.സി സെക്യൂരിറ്റീസ്​ സർവീസസിൽ ക്ലയന്‍റ്​ സർവീസസ്​ മാനേജരായി ഏഴ്​ വർഷം സേവനം അനുഷ്ഠിച്ചു. ചാർട്ടേഡ്​ അക്കൗണ്ടന്‍റായ നിമിത ചാർട്ടേഡ്​ സർട്ടിഫൈഡ്​ അക്കൗണ്ടന്‍റ്​സ്​ അസോസിയേഷൻ, യു.കെയിലെ ചാർട്ടേഡ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സെക്യൂരിറ്റീസ്​ ആന്‍റ്​ ഇൻവെസ്റ്റ്​മെന്‍റ്​ (സി.ഐ.എസ്​.ഐ) എന്നിവയിൽ അംഗവുമാണ്​.

Tags:    
News Summary - Nimita Nazer appointed as the head of Seiko Middle Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.