മനാമ: പ്രവാസികൾക്കുള്ള തിരിച്ചറിയൽ കാർഡിനും ഇൻഷുറൻസ് പോളിസിക്കും നിരക്കുയർത്തി നോർക്ക റൂട്ട്സ്. ജി.എസ്.ടിയുടെ പേരിലാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി എന്നിവ 18 ശതമാനം ജി.എസ്.ടി പരിധിയിൽ ഉൾപ്പെട്ടതിനാൽ നിരക്ക് വർധിപ്പിക്കുന്നു എന്നാണ് നോർക്ക റൂട്ട്സ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രവാസി തിരിച്ചറിയൽ കാർഡിനും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനുമുള്ള സർവിസ് ചാർജ് നിലവിലെ 315 രൂപയിൽനിന്ന് 372 രൂപയായും പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി നിരക്ക് 550ൽനിന്ന് 649 രൂപയായും വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി ഒന്നുമുതൽ നിലവിൽ വരുമെന്ന് നോർക്ക റൂട്ട്സ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം, നിരക്കുവർധന പ്രവാസികളോട് കാണിക്കുന്ന അനീതിയാണെന്ന് പ്രവാസി സംഘടനകൾ കുറ്റപ്പെടുത്തുന്നു. പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ചയാണ് പുതിയ തീരുമാനമെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.