മനാമ: ബഹ്റൈൻ കേരളീയസമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് െഡസ്ക് സേവനങ്ങൾ അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയുള്ള അംഗീകാര പത്രം സമാജം നോർക്ക ഹെൽപ് െഡസ്ക് കൺവീനർ രാജേഷ് ചേരാവള്ളി നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരിയിൽനിന്നും സ്വീകരിച്ചു. ഈ രേഖകൾ ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളക്ക് രാജേഷ് ചേരാവള്ളി കൈമാറി.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമാജം വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, സമാജം നോർക്ക അംഗങ്ങളായ ശാന്ത രഘു, സക്കറിയ ടി. എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമാജത്തിലെ നോർക്ക ഹെൽപ് െഡസ്ക്കിൽ ഇതിനകം ലഭിച്ച തിരിച്ചറിയൽ കാർഡുകളും ക്ഷേമനിധി കാർഡുകളും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ എട്ടു വരെ നൽകും. കൂടുതൽ വിവരങ്ങൾക്ക് 35320667 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.