നോർക്ക-കെ.എഫ്.സി സംരംഭകത്വ വായ്​പ നിർണയ ക്യാമ്പ്

മനാമ: നോർക്കയുടെ പ്രവാസി പുനരധിവാസ പദ്ധതിയായ എൻഡിപ്രേമും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്തമായി നടപ്പാക്കുന്ന സംരംഭകത്വ വായ്​പ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലുള്ളവരുടെ യോഗ്യത നിർണയ ക്യാമ്പ് ഒക്ടോബർ എട്ടിന്​ തിരുവനന്തപുരം തൈക്കാട് നോർക്ക ഓഫിസിന് എതിർവശത്തുള്ള സെൻറർ ഫോർ മാനേജ്മെൻറ്​ ഡെവലപ്മെൻറിൽ നടത്തും.

തിരികെ എത്തിയ പ്രവാസികൾക്ക് പദ്ധതിപ്രകാരം 30 ലക്ഷം രൂപ വരെ സംരംഭങ്ങൾ ആരംഭിക്കാൻ വായ്​പ അനുവദിക്കും.ഇതിൽ 15 ശതമാനം മൂലധന സബ്‌സിഡി (പരമാവധി മൂന്നുലക്ഷം രൂപ വരെ) ആണ്​. കൃത്യമായി വായ്​പ തിരിച്ചടക്കുന്നവർക്കു ആദ്യ നാലുവർഷം മൂന്നു​ ശതമാനം പലിശയിളവ് ലഭിക്കും.

താൽപര്യമുള്ളവർക്ക് www.norkaroots.org എന്ന വെബ്​സൈറ്റ്​ വഴി ഒക്ടോബർ രണ്ട​ുവരെ അപേക്ഷ സമർപ്പിക്കാം.പദ്ധതിയുടെ വിശദവിവരം നോർക്ക വെബ്സൈറ്റിലും ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽനിന്ന്​), 00918802012345 (വിദേശത്തുനിന്ന് മിസ്​ഡ്​ കാൾ സേവനം), 18004258590 (കെ.എഫ്.സി) എന്നിവയിലും ലഭിക്കും.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.