മനാമ: ജുഫൈറിലെ ഒയാസിസ് മാൾ നാലാം വാർഷികം ആഘോഷിച്ചു. കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന പരിപാടിയിൽ അൽ റാഷിദ് ഗ്രൂപ് ഡയറക്ടർ ശൈഖ ഹിന്ദ് ബിൻത് സൽമാൻ ആൽ ഖലീഫ, ഇന്ത്യ, തായ്ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എംബസികളുടെ പ്രതിനിധികൾ, അൽ റാഷിദ് ഗ്രൂപ് ടെറിട്ടറി ഹെഡ് സമീർ മിസ്ര തുടങ്ങിയവരും പങ്കെടുത്തു. രാജ്യത്തെ വ്യാപാരരംഗത്ത് അൽ റാഷിദ് ഗ്രൂപ് ചെയ്യുന്ന സേവനങ്ങളെ കാപിറ്റൽ ഗവർണർ അഭിനന്ദിച്ചു.
കാപിറ്റൽ ഗവർണറേറ്റ് ആരംഭിച്ച മനാമ ആരോഗ്യനഗരം പദ്ധതിക്ക് അൽ റാഷിദ് ഗ്രൂപ് നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. 'ആരോഗ്യ മാൾ' എന്ന പദവി നേടുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും ഒയാസിസ് മാൾ പൂർത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 16 വരെ ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫാഷൻ, ഫർണിച്ചർ, ഫുഡ്, വാച്ച്, ജ്വല്ലറി തുടങ്ങിയ വിവിധ ഇനങ്ങളിൽ ഓഫർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.