മഞ്ഞപ്പിത്തം ബാധിച്ച്​ ഗർഭിണി നിര്യാതയായി

മനാമ: മംഗലാപുരം സ്വദേശി അബൂബക്കറി​​​െൻറ ഭാര്യ സമീറ (23) മഞ്ഞപ്പിത്തം ബാധിച്ച്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ നിര്യാതയായി. അഞ്ചുമാസം ഗർഭിണിയായിരുന്നു. അബൂബക്കർ അദ്​ലിയ പാലസ്​ ബുട്ടീഖ്​ ഹോട്ടലിൽ ജോലിക്കാരനാണ്​. കഴിഞ്ഞ മാസം 17നാണ്​ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.അതിനുമുമ്പ്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും അസുഖം കണ്ടെത്താനായിരുന്നില്ല. ഇത്​ രോഗം മൂർഛിക്കുന്നതിന്​ കാരണമായി. മൃതദേഹം ഇന്ന്​ നാട്ടിലേക്ക്​ കൊണ്ടുപോകും. മയ്യിത്ത്​ നമസ്​കാരം ഇന്ന്​ 3.30ന്​ കുവൈത്ത്​ പള്ളിയിൽ നടക്കും. 
 

Tags:    
News Summary - obit bahrain gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.