മനാമ: ഹോട്ടൽ റൂമെടുക്കുന്നവരിൽനിന്ന് മൂന്ന് ദീനാർ ഒക്യുപ്പെൻസി സർവിസ് ഫീ ഈടാക്കാൻ തുടങ്ങി. മേയ് ഒന്നു മുതലാണ് പുതിയ ഫീസ് നിലവിൽവന്നത്. ഫെബ്രുവരിയിലെ ഔദ്യോഗിക ഗസറ്റിൽ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയാണ് ഫീസ് പ്രഖ്യാപിച്ചത്.
ഹോട്ടൽ താമസത്തിന് പ്രതിദിനമാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 2023-2024 ദേശീയ ബജറ്റിൽ പൗരന്മാർക്ക് പുതിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനാവശ്യമായ തുക കണ്ടെത്താനാണ് പുതിയ ഫീസ്. എയർപോർട്ട് ഫീസ് വർധനയും ഇതിന്റെ ഭാഗമായി നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.