Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2024 11:03 AM IST Updated On
date_range 6 May 2024 11:03 AM ISTഹോട്ടൽ റൂമെടുത്താൽ ഇനി ഒക്യുപ്പെൻസി സർവിസ് ഫീ നൽകണം
text_fieldsbookmark_border
മനാമ: ഹോട്ടൽ റൂമെടുക്കുന്നവരിൽനിന്ന് മൂന്ന് ദീനാർ ഒക്യുപ്പെൻസി സർവിസ് ഫീ ഈടാക്കാൻ തുടങ്ങി. മേയ് ഒന്നു മുതലാണ് പുതിയ ഫീസ് നിലവിൽവന്നത്. ഫെബ്രുവരിയിലെ ഔദ്യോഗിക ഗസറ്റിൽ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയാണ് ഫീസ് പ്രഖ്യാപിച്ചത്.
ഹോട്ടൽ താമസത്തിന് പ്രതിദിനമാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 2023-2024 ദേശീയ ബജറ്റിൽ പൗരന്മാർക്ക് പുതിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനാവശ്യമായ തുക കണ്ടെത്താനാണ് പുതിയ ഫീസ്. എയർപോർട്ട് ഫീസ് വർധനയും ഇതിന്റെ ഭാഗമായി നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story