മനാമ: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പാലക്കാട്, ആലത്തൂർ, പൊന്നാനി മണ്ഡലങ്ങളി ലെ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി തെരഞ്ഞെട ുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. സൽമാനിയയിൽ നടന്ന ചടങ്ങിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള നിരവധി പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. ജില്ല പ്രസിഡൻറ് ജോജി ലാസർ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷൻ ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്, കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, അഷ്റഫ് മർവ, സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, കെ.എം.സി.സി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ശറഫുദ്ദീൻ മാരായമംഗലം, ഒ.ഐ.സി.സി നേതാക്കളായ ജസ്റ്റിൻ ജേക്കബ്, ശങ്കരപ്പിള്ള, എബ്രഹാം ശാമുവേൽ, നസീമുദ്ദീൻ, രാഘവൻ കരിച്ചേരി, ജമാൽ കുറ്റിക്കാട്ടിൽ, സുരേഷ് പുണ്ടൂർ, സോവിച്ചൻ ചേന്നാട്ടുശ്ശേരി, ശംസുദ്ദീൻ പേങ്ങാട്ടിരി, രഞ്ജൻ, ശാക്കിർ തൃത്താല, സുരേഷ് പുണ്ടൂർ, ഹുസൈൻ കൈക്കുളത്ത്, റസാഖ് കാഞ്ഞിരക്കടവത്ത്, നൗഷാദ് പുതുനഗരം, ആകിഫ് നൂറ, ഷനൂബ് ചെറുതുരുത്തി, ബിവിൻ, അജി പി. ജോയ്, അനൂപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ് സ്വാഗതവും ഷാജി ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.