മനാമ: ഒ.ഐ.സി.സി യൂത്ത് വിങ് 10ാം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആസ്റ്റർ മെഡിക്കൽ സെൻററുമായി സഹകരിച്ചാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. അസ്കറിലെ അൽ നസ്ർ കോൺട്രാക്ടിങ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നടന്ന ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉദ്‌ഘാടനം ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ലോക കേരള സഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ രാജു കല്ലുംപുറം നിർവ്വഹിച്ചു.
തീർത്തും അർഹരായ സാധാരണക്കാരായ തൊഴിലാളികൾ താമസിക്കുന്ന അസ്‌കർ മേഖലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ തയ്യാറായ ഒ.ഐ.സി.സി യൂത്ത് അഭിനന്ദനം അർഹിക്കുന്നുവെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒ.ഐ.സി.സി യൂത്ത് വിങ് ആക്ടിങ് പ്രസിഡൻറും മെഡിക്കൽ ക്യാമ്പിെൻറ ജനറൽ കൺവീനറുമായ സുനിൽ ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ യൂത്ത് വിങ് ജനറൽ സെക്രട്ടറി സൈഫിൽ മീരാൻ സ്വാഗതം പറഞ്ഞു.
ആസ്റ്റർ മെഡിക്കൽ സെൻറർ ഡയറക്ടർ ഷാനവാസ്, അൽ നസ്ർ കോൺട്രാക്ടിങ് കമ്പനിയുടെ ഡയറക്ടർ നിഷാദ്, ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ, മഹിള കോൺഗ്രസ് കൊല്ലം ജില്ല സെക്രട്ടറി ബിനി അനിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ല പ്രസിഡൻറുമാരായ ജമാൽ കുറ്റിക്കാട്ടിൽ, നസീം, ജില്ല ജനറൽ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, അനിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഒ.ഐ.സി.സി യൂത്ത് വിങ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി, വൈസ് പ്രസിഡൻറുമാരായ ബാനർജി ഗോപിനാഥൻ, ഷമീം, സെക്രട്ടറിമാരായ ജാലിസ്, നിസാർ കുന്നംകുളത്തിങ്ങൽ, അൻസൽ കൊച്ചൂടി മറ്റു ഭാരവാഹികളായ ആകിഫ് നൂറ,ഫിറോസ് അറഫ,ഷനൂബ് ചെറുതുരുത്തി,പ്രസാദ് മൂത്തൽ,മാർട്ടിൻ സെബാസ്റ്റിൻ,നിഥിൻ ജോസ്,റാഫി,ഉല്ലാസ് ശശിധരൻ,തമീം,റംഷാദ്,ഷിബിൻ മുനീർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.ഒഐസിസി യൂത്ത് വിങ് സെക്രട്ടറി ബിനു പാലത്തിങ്ങൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.