മനാമ: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളുടെയും ഒ.െഎ. സി.സി കമ്മിറ്റി ബഹ്റൈനിൽ രൂപവത്കരിക്കാനുള്ള തീരുമാനത്തി െൻറ ആദ്യപടിയായി ബാലുശ്ശേരി കമ്മിറ്റി നിലവിൽ വന്നു. കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് യോഗം ഉദ്‌ഘാടനം ചെയ്‌തു. കെ .സി. ഷമീം അധ്യക്ഷത വഹിച്ചു. ശ്രീജിത് പനായി സ്വാഗതം പറഞ്ഞു. ഒ.െഎ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, സൗദി ദേശീയ പ്രസിഡൻറ് പി.എം. നജീബ്, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡൻറ് ലത്തീഫ് ആയഞ്ചേരി, കോഴിക്കോട് കമ്മിറ്റി പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിൽ, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, ജാലീസ് കുന്നത്തുകാട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മുബീഷ് കോക്കല്ലൂർ നന്ദി പറഞ്ഞു.
ബാങ്കോക് റെസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ രൂപീകരിച്ച ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികൾ: പ്രസിഡൻറ്^ശ്രീജിത്ത് പനായിടം, വൈസ്പ്രസിഡൻറ്^ മുഹമ്മദ് ഷിനാൻ, അജേഷ് കുമാർ,ഗിരീഷ്, നൗഷാദ്, നാസ്. ജനറൽ സെക്രട്ടറി^മുബീഷ മുഹമ്മദ്, സെക്രട്ടറി ^മുഹമ്മദ് ഷഫീഖ്, സത്താർ എരമംഗലം, പ്രബിൽ ദാസ്, അബ്ദുൽ അസീസ്, മുസ്തഫ, ഹമീദ്. ട്രഷറർ^ ആലിക്കോയ, അസി. ട്രഷറർ ^ലത്തീഫ് ഇയ്യാട്. എക്സിക്യൂട്ടിവ് അംഗങ്ങൾ^ഷിനാസ്, ഇബ്രാഹിം കോയ, റോഷ്ജിത്ത്, സാലി, മൻസൂർ കാവിൽ , വിൻസെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.